വയനാട്: മേപ്പാടിയിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്‌ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ തൗസൻസ് ഏക്കറിലെ ഫാക്‌ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. കൽപ്പറ്റയിൽ നിന്ന് അഗ്‌നിരക്ഷാ സേന സ്‌ഥലത്തെത്തിയാണ് തീയണച്ചത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































