തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്‌ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. സൂര്യ പാക്ക് എന്ന ഗോഡൗണിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്‌ളാസ്‌റ്റിക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ആദ്യഘട്ടത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പുലർച്ചെ ആയതിനാൽ ആളപായം ഉണ്ടായില്ല. പ്‌ളാസ്‌റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്‌ത് വീണ്ടും പ്‌ളാസ്‌റ്റിക് ആക്കുന്ന സ്‌ഥാപനമാണിത്. സുരക്ഷാ ജീവനക്കാരാണ് തീപിടിച്ച വിവരം പോലീസിനെ അറിയിച്ചത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നാണ് വിവരം. ഫയർഫോഴ്‌സിന്റെ എൻഒസി കെട്ടിടത്തിൽ പാലിച്ചിട്ടില്ലെന്നാണ് മുതിർന്ന ഉദ്യോഗസ്‌ഥർ പറയുന്നത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ








































