മസ്കറ്റ്: ഒമാനില്‍ കോവിഡ് പ്രതിരോധ വാക്സിന് വിതരണം 27ന് ആരംഭിക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി. കോവിഡ് വാക്സിനുകളുടെ ആദ്യബാച്ച് ബുധനാഴ്ച രാജ്യത്തെത്തുമെന്നും തുടര്‍ന്ന് ഞായറാഴ്ചയോടെ വിതരണം ആരംഭിക്കുമെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഫൈസര്‍ വാക്സിനാണ് എത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 15,600 ഡോസ് വാക്സിനാവും എത്തിക്കുകയെന്നാണ് അറിയുന്നത്.
യുഎഇയിലും സൗദി അറേബ്യയിലും ബഹ്റൈനിലും പൊതുജനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം നേരത്തെ ആരംഭിച്ചിരുന്നു. സൗദിയില്‍ ഫൈസര്‍ വാക്സിനും ബഹ്റൈനില്‍ സിനോഫാം വാക്സിനുമാണ് വിതരണം ചെയ്യാനാരംഭിച്ചത്. സിനോഫാം വാക്സിനാണ് യുഎഇയില്‍ വിതരണം ചെയ്യുന്നത്.
അതേസമയം പുതിയ കോവിഡ് വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഊദി പറഞ്ഞതായി ഒമാന്‍ മാദ്ധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ സാഹചര്യത്തില്‍ ഒമാനും സൗദിയും കുവൈത്തും രാജ്യാതിര്‍ത്തികള്‍ അടച്ചിരുന്നു. കൂടാതെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും ഈ രാജ്യങ്ങള്‍ തീരുമാനം എടുത്തിരുന്നു. അതേസമയം ഒമാനില്‍ അടച്ചിടല്‍ ഏര്‍പ്പെടുത്തിയാല്‍ തന്നെ അത് രാജ്യത്തെ മൊത്തം ബാധിക്കുന്ന തരത്തിലാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മാത്രമല്ല പ്രാദേശിക തലത്തിലാവും നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National News: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും







































