തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. സംയുക്‌ത കര്‍ഷകസമിതി രക്‌തസാക്ഷി മണ്ഡപത്തിന് സമീപത്ത് നടക്കുന്ന പ്രതിക്ഷേധത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമെന്നാണ് അറിയുന്നത്.
കര്‍ഷക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാന്‍ ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയിരുന്നു. ഉറച്ച ഭൂരിപക്ഷമുണ്ടായിരിക്കേ, നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്താത്ത മുഖ്യമന്ത്രി കര്‍ഷക സമരത്തിന്റെ വേദിയില്‍ ഗവര്‍ണര്‍ക്ക് പരസ്യമായി മറുപടി നല്‍കാനാണ് സാധ്യത.
ഗവര്‍ണരുടെ നടപടിക്കെതിരെ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഒരുപോലെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍, മന്ത്രി വിഎസ് സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് എന്നിവരടക്കം ഗവര്‍ണറുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനമായി രംഗത്തെത്തിയിരുന്നു.
ഗവര്‍ണറുടെ തീരുമാനത്തിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടാകാമെന്ന ആരോപണമാണ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ നടത്തിയത്. ഗവര്‍ണറുടെ നടപടി അസാധാരമാണ് എന്നായിരുന്നു സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ പ്രതികരണം. അതേസമയം ഗവര്‍ണറുടെ തീരുമാനം നിര്‍ഭാഗ്യകരമെന്നും മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് സഭാംഗങ്ങള്‍ പ്രമേയം പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൂടാതെ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാകരുതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗവര്‍ണര്‍ ബിജെപിയുടെ വക്‌താവായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫും ചൂണ്ടിക്കാട്ടി.
Read Also: കസ്‌റ്റംസ് കേസ്; ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ഇന്ന് വാദം കേൾക്കും