തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കർ ജാമ്യഹർജി സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തിൽ തന്റെ പങ്കാളിത്തം തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കസ്‌റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കർ ജാമ്യഹരജിയിൽ വാദിക്കുന്നു.
കേസെടുത്ത് മാസങ്ങൾക്ക് ശേഷം ഒരു പ്രതി നൽകിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. കസ്‌റ്റഡിയിൽ കഴിയവേ, സമ്മർദ്ദം മൂലം നൽകിയ മൊഴിയാണിതെന്നും ഈ പ്രതി തന്നെ, തനിക്ക് സ്വർണക്കടത്തിൽ യാതൊരു ബന്ധവുമില്ലെന്നാണ് ആദ്യ ഘട്ടങ്ങളിലെല്ലാം മൊഴി നൽകിയിരുന്നതെന്നും ശിവശങ്കർ ഹരജിയിൽ പറയുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസിൽ എം ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
Also Read: ഷിഗല്ല രോഗബാധ; ഉറവിടം കണ്ടെത്താന്‍ സര്‍വേ ആരംഭിച്ച് വിദഗ്ധ സമിതി