തിരുവനന്തപുരം: ഇസ്രയേൽ-ഇറാൻ സംഘർഷം വ്യോമമേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. ഖത്തറിലെ യുഎസ് സേനാ താവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ മസ്‌കത്ത്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കും ഖത്തർ എയർവെയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയർവേയ്‌സിന്റെ കുവൈത്തിലേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.
അതേസമയം, യാത്രക്കാർക്ക് സേവനത്തിനായി കൂടുതൽ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ തൽസ്‌ഥിതി മനസിലാക്കാൻ വിമാനക്കമ്പനികളുടെ സൈറ്റുകൾ പരിശോധിക്കണം. വിമാനക്കമ്പനികളുടെ എസ്എംഎസും ഇ-മെയിലും പരിശോധിച്ച് സാഹചര്യം വിലയിരുത്തണം.
Most Read| രാഷ്‌ട്രീയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂർ വിജയം ആദ്യ ഡോസ്