തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങിൽ പഴകിയ മൽസ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. 7,500 കിലോയോളം മൽസ്യമാണ് ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ പിടികൂടിയത്. മൽസ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാർക്കറ്റായ എംജെ ഫിഷ് മാർക്കറ്റിലാണ് സംഭവം.
ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും എത്തിച്ച മൽസ്യമാണ് പിടിച്ചെടുത്തത്. അതേസമയം തന്നെ കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം 500 കിലോ പഴകിയ മൽസ്യം പിടികൂടി നശിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ചില ബോട്ടുകളില്‍ നിന്നും പിടികൂടിയ അയല കേടുവന്നതാണന്ന് കണ്ടെത്തുകയും ഇവ ഭക്ഷ്യയോഗ്യമല്ലെന്ന് മനിസിലാക്കിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Read also: അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന് 3 കോടിയുടെ അനുമതി; മന്ത്രി





































