ഓപ്പറേഷൻ മൽസ്യ; കൊല്ലത്ത് നിന്നും 10,750 കിലോഗ്രാം പഴകിയ മൽസ്യം പിടികൂടി

By Team Member, Malabar News
10750 Kilogram Stale Fish Seized From Kollam Through Operation Malsya
Ajwa Travels

കൊല്ലം: ജില്ലയിലെ ആര്യങ്കാവിൽ നിന്നും പഴകിയ മൽസ്യങ്ങൾ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 10,750 കിലോഗ്രാം മൽസ്യമാണ് പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ആര്യങ്കാവിൽ മിന്നൽ പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ മൽസ്യ എന്ന പേരിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മൽസ്യങ്ങൾ പിടികൂടിയത്. 3 ലോറികളിൽ ആയി കൊണ്ടുവന്ന 10,750 കിലോ മൽസ്യമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ മൽസ്യങ്ങൾ പഴുത്ത് അളിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ നിലയിലാണെന്ന് കണ്ടെത്തി. കേരളത്തിൽ അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ വിൽപന നടത്താനായി തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നാണ് മൽസ്യം കൊണ്ടുവന്നത്.

ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ പഴകിയ മൽസ്യങ്ങൾ കേരളത്തിൽ എത്തുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ജില്ലയിലെ വിവിധ ചന്തകളിൽ നിന്നും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റേയും പരിശോധനകളിൽ പഴകിയ മൽസ്യങ്ങൾ പിടിച്ചെടുത്തിരുന്നു.

Read also: 3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE