കോട്ടയം: കഞ്ഞിക്കുഴിയിൽ നടൻ ധർമജന്റെ ഉടമസ്‌ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പരിശോധന നടത്തി. 200 കിലോ പഴകിയ മീനാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. പിഴയടക്കാൻ സ്‌ഥാപനത്തിന് നോട്ടീസ് നൽകിയ ഭക്ഷ്യവകുപ്പ് പിടിച്ചെടുത്ത മീൻ നശിപ്പിക്കുകയും ചെയ്‌തു.
അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്. സംസ്‌ഥാന വ്യാപകമായാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ മൽസ്യയുടെ ഭാഗമായി 5029 പരിശോധനകൾ ഇതുവരെ നടന്നു. 7229 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കൾ കലർന്നതുമായ മൽസ്യം നശിപ്പിച്ചു. 114 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ധർമജന്റെ ഫിഷ് ഹബ്ബിനെതിരെയും നടപടിയുണ്ടായിരിക്കുന്നത്.
Most Read: എസ്‌ഡിപിഐക്ക് എതിരെ അപകീർത്തി പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ നിയമനടപടി