റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ സ്‌കൂളിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്‌റ പ്രദേശത്തെ സ്‌കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പോലീസ് സ്‌റ്റേഷൻ ഇൻചാർജായ ഗുരുചരൺ മൻജി പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ തന്നെ വിദ്യാർഥികൾ ഛർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്നാണ് വിവരം.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന