എസ്‌ഡിപിഐക്ക് എതിരെ അപകീർത്തി പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ നിയമനടപടി

By News Desk, Malabar News
Ajwa Travels

ആലപ്പുഴ: തൃക്കാക്കരയിൽ എസ്‌ഡിപിഐക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഡിപിഐ സംസ്‌ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ആലപ്പുഴയിൽ വിവാദമായ റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടാണ്, എന്നാൽ എസ്‌ഡിപിഐ റാലി നടത്തിയെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ആരെയോ തൃപ്‌തിപ്പെടുത്താനും വർഗീയ ധ്രുവീകരണത്തിനുമാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് റോയ് അറക്കൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അതേസമയം, ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയിൽ ശക്‌തമായ നടപടി വേണമെന്ന് ഹൈക്കോടതി പരാമർശിച്ചു. റാലി നടത്തിയ സംഘടകർക്കെതിരെ നടപടി വേണം. സംഘാടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ വേണം കേസെടുക്കാൻ. റാലിക്കെതിരെ നൽകിയ ഹരജി തീർപ്പാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

Most Read: വാടക ഗർഭപാത്ര നിയന്ത്രണ നിയമം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE