തിരുവനന്തപുരം: തനിക്കെതിരെ മുന്‍ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി. നെടുങ്കാട് ഡിവിഷനില്‍ പരാജയപ്പെട്ട പത്‍മകുമാറാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. വോട്ടു മറിച്ച വിഷയത്തില്‍ യുഡിഎഫ് സംസ്‌ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നും പത്‍മകുമാര്‍ പറഞ്ഞു.
നെടുങ്കാട് വാര്‍ഡില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയിലെ കരമന അജിത്താണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫിന് 1169 വോട്ടുകള്‍ ലഭിച്ചിടത്ത് ഇത്തവണ 74 വോട്ട് മാത്രമാണ് ലഭിച്ചത്. സ്‌ഥാനാര്‍ഥികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് കോര്‍പറേഷനില്‍ സീറ്റ് കുറയാന്‍ കാരണമെന്ന് പത്‍മകുമാര്‍ പറയുന്നു. വിഷയത്തില്‍ സംസ്‌ഥാന നേതൃത്വം അനുകൂല നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പത്‍മകുമാര്‍ പറഞ്ഞു.
Read also: നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍; ആര്‍ക്കെതിരെയും കേസെടുക്കാതെ പൊലീസ്







































