പാരിസ്: യുക്രൈനിൽ യുദ്ധം കടക്കുന്നതിനിടെ റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്. നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് ഓർക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് അമേരിക്ക വ്യക്‌തമാക്കി. നേരത്തെ നാറ്റോയും ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു.
നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്ക് മേൽ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നുമാണ് ബൈഡന്റെ നിലപാട്. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചർച്ചക്കില്ലെന്നും ബൈഡൻ വ്യക്‌തമാക്കിയിരുന്നു.
അതേസമയം,യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. ഇതുവരെ റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.
Most Read: മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ






































