കാസര്‍ഗോഡ്: കാസര്‍കോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റുകളില്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റുകളെ ഉപയോഗിച്ച് സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലയില്‍ പലരും വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഈ രണ്ട് സ്ഥലത്തേക്കും ആവശ്യമായ പോലീസ്, റവന്യൂ, നഗരസഭാ ജീവനക്കാരെ ബന്ധപ്പെട്ട വകുപ്പുകള്‍ നിയോഗിക്കും. കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നടന്ന കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടർ.
Malabar News: പോലീസ് കസ്റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15.6 ലക്ഷം രൂപ കണ്ടെടുത്തു

































