തിങ്കളാഴ്‌ച മുതൽ ഇന്ധനലോറികൾ പണിമുടക്കിലേക്ക്; വിതരണം തടസപ്പെടും

By Team Member, Malabar News
Fuel Lorry Owners Announced Strike From Monday
Ajwa Travels

എറണാകുളം: തിങ്കളാഴ്‌ച മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ച് ലോറി ഉടമകൾ. രണ്ട് കമ്പനികളിലായി 600ൽ പരം ലോറികളാണ് പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് ഇന്ധന വിതരണം തടസപ്പെടുമെന്ന് പെട്രോളിയം പ്രൊഡക്‌ട്സ്‌ ട്രാൻസ്‌പോർട്ടേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വ്യക്‌തമാക്കി.

13 ശതമാനം സർവിസ് ടാക്‌സ്‌ നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് തിങ്കളാഴ്‌ച മുതൽ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കൂടാതെ സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Read also: വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം; അനുകൂലിച്ച് ഉപരാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE