തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് അയ്യങ്കാളി ഹാളിൽ അന്തിമോപചാര ചടങ്ങ് ഒരുക്കിയതിൽ വിമർശനവുമായി തിരക്കഥാകൃത്ത് സൂര്യ കൃഷ്ണമൂർത്തി. അന്തിമോപചാര ചടങ്ങുകൾ ഒരുക്കേണ്ടിയിരുന്നില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. ഒരു തരത്തിലുള്ള ചടങ്ങുകളും സുഗതകുമാരി ആഗ്രഹിച്ചിരുന്നില്ലെന്നും അതിന് വിരുദ്ധമായാണ് ഇപ്പോൾ നടക്കുന്നതെന്നും സൂര്യ അഭിപ്രായപ്പെട്ടു.
ഉച്ചക്ക് ഒരു മണി മുതലാണ് അയ്യങ്കാളി ഹാളിൽ സുഗതകുമാരിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയത്. സുഗതകുമാരിയുടെ കുടുംബാംഗങ്ങളും അയ്യങ്കാളി ഹാളിലുണ്ട്. മൂന്നരയോടെ മൃതദേഹം ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും. മരിച്ചാൽ ഉടൻ തന്നെ സംസ്കാരം നടത്തണമെന്നും പൊതുദർശനം പോലെയുള്ള ചടങ്ങുകൾ ഒഴിവാക്കണമെന്നും കവയിത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.
Also Read: സുഗതയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്ടം; എംടി
സുഗത കുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിയോടെ ശാന്തികവാടത്തിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സംസ്കാര ചടങ്ങുകൾ നടത്തുക.







































