കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി.
പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. വാലെന്റൈൻസ്‌ഡേ ദിനത്തിലാണ് സംഭവം. പ്രണയം നടിച്ചു വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
Most Read: കോഴിക്കോട് ബീച്ചിൽ പരിശോധന; 35 ലിറ്റർ രാസലായനി നശിപ്പിച്ചു- 12 കടകൾ അടപ്പിച്ചു







































