കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ മോദി സര്‍ക്കാരിന് അവസരം നല്‍കണമെന്നപേക്ഷിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിനും കമ്മ്യൂണിസ്‌റ്റിനും മമതക്കും അവസരം കൊടുത്തില്ലേ ഇനി മോദി നേതൃത്വത്തിന് അവസരം നല്‍കണമെന്നാണ് അമിത് ഷാ ബംഗാളിലെ ജനങ്ങളോട് അഭ്യർഥിച്ചത്.
അഞ്ച് വര്‍ഷം കൊണ്ട് ബംഗാളില്‍ മാറ്റം കൊണ്ടുവരുമെന്നും അമിത് ഷാ അവകാശപ്പെട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അമിത് ഷാ.
അതേസമയം സന്ദര്‍ശത്തിനിടെ ഐതിഹാസിക ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമക്ക് ആളുമാറി പുഷ്‌പാര്‍ച്ചന നടത്തിയതിന് അമിത് ഷാക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുഷ്‌പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രതിമ ബിര്‍സ മുണ്ടയുടേതല്ലെന്ന് ബിജെപി നേതാക്കൾ തിരിച്ചറിഞ്ഞത്.
അബദ്ധം പറ്റി എന്ന് മനസ്സിലാക്കി ബിജെപി തിടുക്കത്തില്‍ മുണ്ടയുടെ ചിത്രം പ്രതിമയുടെ ചുവട്ടില്‍ വെക്കുകയും പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ബിര്‍സ മുണ്ടയെ അപമാനിക്കുന്ന കാര്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി ഗോത്ര നേതാക്കളുടെ സംഘടനയായ ഭാരത് ജകത് മാജി പര്‍ഗാന മഹല്‍ രംഗത്തെത്തിയിരുന്നു.
Read also: കര്‍ഷക പ്രക്ഷോഭം; പഞ്ചാബിലേക്ക് സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ







































