സംസ്‌ഥാനത്ത് സ്വര്‍ണവില ഇന്നും താഴേക്ക്. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില.
ചൊവ്വാഴ്‌ച പവന് 720 രൂപയും ബുധനാഴ്‌ച 480 രൂപയും വെള്ളിയാഴ്‌ച 120 രൂപയും കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും ഇടിവുണ്ടായത്. കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. ജൂലായ് ആറിനാണ് പവന്‍ വില 35,800ലെത്തിയത്. ഓഗസ്‌റ്റില്‍ പവന്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയില്‍ എത്തിയതിനു ശേഷം വിലയില്‍ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടെ ഇടിവാണുണ്ടായത്.
ആഗോള വിപണിയുടെ സ്വാധീനത്തിലാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,789.03 ഡോളര്‍ നിലവാരത്തിലെത്തി.
Read Also: ഇ- കൊമേഴ്‌സ് രംഗത്ത് സര്‍ക്കാര്‍ പുതിയ പ്ളാറ്റ്‌ഫോം തയാറാക്കുന്നു







































