ഇ- കൊമേഴ്‌സ്‌ രംഗത്ത് സര്‍ക്കാര്‍ പുതിയ പ്ളാറ്റ്‌ഫോം തയാറാക്കുന്നു

By News Desk, Malabar News
Ajwa Travels

ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇ- കൊമേഴ്‌സ്‌ വ്യാപാരത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പ്ളാറ്റ്‌ഫോം വികസിപ്പിക്കുന്നു. ആഗോള ഇ- കൊമേഴ്‌സ്‌ ഭീമന്‍മാര്‍ ആമസോണിന്റെയും ഫ്ലിപ്‌കാർട്ടിന്റെയും മാതൃകയിലാണ് പുതിയ പ്ളാറ്റ്‌ഫോമുണ്ടാക്കുന്നത്.

പ്ളാറ്റ്‌ഫോം ഒരുക്കുന്നതിനായി സര്‍ക്കാര്‍ സമിതിയെ ഇതിനകം നിയോഗിച്ചു കഴിഞ്ഞു. വാണിജ്യ മന്ത്രാലയമാണ് സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്. 11 അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍ വാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്.

ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്‌ (ഒഎന്‍ഡിസി)യുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. അടിസ്‌ഥാന സൗകര്യ വികസനം ഉള്‍പ്പടെയുള്ളവക്ക് ഒഎന്‍ഡിസി നേതൃത്വം നല്‍കും. ആഗോള ഇ- കൊമേഴ്‌സ്‌ ഭീമന്‍മാര്‍ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം കയ്യടക്കിയതിന്റെ പാശ്‌ചാത്തലത്തിലും കൂടിയാണ് സര്‍ക്കാരിന്റെ നീക്കം.

Kerala News: ലൈഫ് മിഷൻ ക്രമക്കേട്; വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE