കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 76 കിലോ സ്വർണം പിടികൂടി. 3 യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് പ്രിവന്റിവ് കസ്റ്റംസും എയർ കസ്റ്റംസ് ഇന്റലിജൻസുമാണ് 144.3 ഗ്രാം സ്വർണവും 136 ഗ്രാം സ്വർണ മിശ്രിതവും പിടിച്ചെടുത്തത്.
43 ലക്ഷത്തിന്റെ 865.5 ഗ്രാം സ്വർണമാണ് ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാന യാത്രക്കാരനായ മലപ്പുറം കാളികാവ് സ്വദേശിയിൽ നിന്നും പ്രിവന്റിവ് കസ്റ്റംസ് പിടികൂടിയത്. അസിസ്റ്റന്റ് കമ്മീഷണർ കെവി രാജന്റെ നിർദേശപ്രകാരം സൂപ്രണ്ട് സി സുരേഷ് ബാബു, ഇൻസ്പെക്ടർമാരായ ഇ മുഹമ്മദ് ഫൈസൽ, എം പ്രജീഷ്, സന്തോഷ് ജോൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളിൽ നിന്നും സ്വർണം പിടിച്ചെടുത്തത്.
രണ്ട് കേസുകളിലായി 577.5 ഗ്രാം സ്വർണവും 136 ഗ്രാം സ്വർണമിശ്രിതവും എയർ കസ്റ്റംസ് കരിപ്പൂരിൽ നിന്നും പിടികൂടി. സംഭവത്തിൽ ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റിൽ നാട്ടിലെത്തിയ മലപ്പുറം സ്വദേശി നവാസ് (23 ), ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കേരളത്തിൽ എത്തിയ കർണാടക സ്വദേശി അബ്ദുള്ളയും കസ്റ്റംസിന്റെ പിടിയിലായി. ജീൻസിനുള്ളിൽ നിന്നും ബോൾ പേനയുടെ റീഫില്ലറിന്റെ അകത്തുണ്ടായിരുന്ന 79 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ നിന്നും ഞായറാഴ്ച സ്വർണം പിടികൂടി. ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ പൊന്നാനി സ്വദേശി അഫ്ലാസാണ് 756 ഗ്രാം സ്വർണ മിശ്രിതവുമായി നെടുമ്പാശേരിയിൽ പിടിയിലായത്. സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജിൻസ് വിഭാഗമാണ് പരിശോധനക്കിടെ ഇയാളെ പിടികൂടിയത്.
Read also: കാമ്പസ് ഫ്രണ്ട് നേതാവിന്റെ അറസ്റ്റ്; റിമാൻഡ് റിപ്പോർട്ടിൽ സിദ്ദീഖ് കാപ്പനെതിരെ ഗുരുതര ആരോപണം








































