മലപ്പുറം: ഭാര്യയെയും മക്കളെയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്‍സ് വാനിലെ കാബിനിൽ ഇരുത്തി തീയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് മുഹമ്മദ് മക്കളെ വിളിച്ചുവരുത്തിയത് മിഠായി തരാമെന്ന് പറഞ്ഞാണ്. പക്ഷേ, അടുത്ത നിമിഷം തങ്ങളുടെ ജീവൻ നഷ്‌ടപ്പെടാൻ പോവുകയാണെന്ന് ആ കുരുന്നുകൾ അറിഞ്ഞിരുന്നില്ല.
വീട്ടിൽ നിന്ന് മുപ്പത് മീറ്ററോളം മാറ്റിയാണ് വാഹനം നിർത്തിയിരുന്നത്. വാഹനത്തിൽ കയറ്റിയ ശേഷം മുഹ്‌ഹംദ് തീയിടാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ജാസ്‌മിൻ പ്രാണരക്ഷാർഥം സഹോദരിയെ ഫോണിൽ ബന്ധപ്പെട്ടു. ഓടിയെത്തിയ സഹോദരി വാഹനം അഗ്‌നിക്കിരയായതാണ് കണ്ടത്.
ഇതേസമയം, പൊള്ളലേറ്റ മുഹമ്മദ് വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഇളയ മകൾ ഷിഫാനയും തീപിടിച്ച നിലയിൽ ഇതുവഴി പുറത്തേക്ക് ചാടി. ഓടിയെത്തിയ മാതൃസഹോദരിയുടെ നേതൃത്വൽ നിലത്ത് ഉരുട്ടിയും മറ്റും കുട്ടിയുടെ ദേഹത്തെ തീ അണക്കുകയായിരുന്നു. ഈ സമയം ജാസ്‍മിനും മൂത്ത മകൾ ഫാത്തിമ സഹയും തീനാളത്തിൽ എരിഞ്ഞടങ്ങിയിരുന്നു.
പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലായിരുന്നു സംഭവം. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്നാണ് കണ്ടെടുത്തത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ ഇയാൾ അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
Most Read: സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും






































