ഗുണ്ടാ ആക്രമണം; സംസ്‌ഥാനത്ത്‌ പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ അടച്ചിടും

നാളെ രാത്രി എട്ടു മണിമുതൽ ജനുവരി ഒന്ന് പുലർച്ചെ ആറുമണിവരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക.

By Trainee Reporter, Malabar News
petrol pumps
Representational image
Ajwa Travels

തിരുവനന്തപുരം: പുതുവൽസര ആഘോഷങ്ങൾക്ക് പോകുന്നവർ ശ്രദ്ധിക്കുക, സംസ്‌ഥാനത്ത്‌ നാളെ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ രാത്രി എട്ടു മണിമുതൽ ജനുവരി ഒന്ന് പുലർച്ചെ ആറുമണിവരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോൾ പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു.

പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് മുതൽ രാത്രി പത്ത് മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂവെന്നും അസോസിയേഷൻ വ്യക്‌തമാക്കി. പമ്പുകളെ സംരക്ഷിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

നാളെ സംസ്‌ഥാന വ്യാപകമായി സ്വകാര്യ പെട്രോൾ പമ്പുകൾ അടച്ചു സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ഉടമസ്‌ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈസ്‌റ്റ് ഫോർട്ട്, വികാസ് ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകൾ ഉള്ളത്.

Most Read| ഖത്തറിൽ തടവിലുള്ള ഇന്ത്യൻ മുൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE