വിജയ് ദിവസ് ആഘോഷത്തില്‍ സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ മറന്നു; വിമര്‍ശനവുമായി പ്രിയങ്ക

By Desk Reporter, Malabar News
Priyanka Gandhi
Ajwa Travels

ന്യൂഡെൽഹി: പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയം അനുസ്‌മരിക്കാനായി ഡെൽഹിയില്‍ നടന്ന ചടങ്ങില്‍ 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവഗണിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്‌ത്രീവിരുദ്ധം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

“സ്‌ത്രീവിരുദ്ധരായ ബിജെപി സര്‍ക്കാര്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഒഴിവാക്കി. അവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന്റെയും ബംഗ്ളാദേശിനെ മോചിപ്പിച്ചതിന്റെയും 50ആം വാര്‍ഷികത്തിലാണിത്. നരേന്ദ്ര മോദിജി… സ്‌ത്രീകള്‍ നിങ്ങളുടെ പൊള്ളത്തരങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രക്ഷാകര്‍തൃമനോഭാവം സ്വീകാര്യമല്ല.” – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ” ബംഗ്ളാദേശ് യുദ്ധ വിജയത്തിന്റെ സ്‌മരണാര്‍ഥം ഇന്ന് ഡെൽഹിയിൽ ഒരു ചടങ്ങ് നടന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് ചടങ്ങില്‍ ഒരു പരാമര്‍ശം പോലുമുണ്ടായില്ല. രാജ്യത്തിന് വേണ്ടി 32 ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയ വനിതയുടെ പേര് ചടങ്ങില്‍ എങ്ങുമുണ്ടായിരുന്നില്ല. എന്തെന്നാല്‍ ഈ സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു”- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.

Most Read:  ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE