കോഴിക്കോട്: കെഎം ഷാജിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുടര്ന്ന് വേട്ടയാടുന്നുവെന്ന് ആരോപിച്ച് എംകെ മുനീര്‍ രംഗത്ത്. മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ടെന്ന് മുനീര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഷാജിയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
മുസ്ലിം ലീഗ് നേതാക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇഡിക്ക് കൈമാറുക ആണെന്നും മുനീര്‍ കുറ്റപ്പെടുത്തി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ഷാജിയെ ഇഡി ചോദ്യം ചെയ്തിരുന്നു.ഇതിനു പിന്നാലെ ഷാജിയുടെ കോഴിക്കോട്ടെ വീടും അളന്നു തിട്ടപ്പെടുത്തി. ഇഡിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ളസ് ടു കോഴ്സ് അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആയിരുന്നു ആരോപണം. ഈ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും മൊഴി എടുത്തിരുന്നു.
Read Also: സിബിഐയെ വിലക്കുന്നത് അധാര്‍മികം, സര്‍ക്കാര്‍ പിന്മാറണം; ചെന്നിത്തല