തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.
മറ്റു പല സംസ്‌ഥാനങ്ങളിലും രാഷ്‌ട്രീയ പ്രേരിതമായ കേസുകളിലാണ് സിബിഐയെ വിലക്കിയിരുന്നത്. എന്നാല്‍ കേരളത്തിലെ സ്‌ഥിതി മറിച്ചാണെന്നും ലൈഫ് മിഷനുമായി ബന്ധപ്പെട്ടത് അഴിമതി കേസ് ആണെന്നും ചെന്നിത്തല പറഞ്ഞു.
‘മുഖ്യമന്ത്രി നേരിട്ടാണ് പ്രധാനമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ അടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ നേരെ തിരിഞ്ഞപ്പോള്‍ സിപിഎമ്മിന് ഹാലിളകി’ ചെന്നിത്തല ആരോപിച്ചു.
സിപിഎമ്മിന്റെ ആജ്ഞ അനുസരിക്കുന്ന സിപിഐ ഇതിനെ പിന്താങ്ങുക ആണെന്നും, അഴിമതി മൂടിവെക്കാനുള്ള ശ്രമവും, ജനങ്ങളോടുള്ള വെല്ലുവിളിയും ആണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു . തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read Also: സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല; തുറന്നടിച്ച് കാനം രാജേന്ദ്രൻ