ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍, നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ചവയാണോ എന്ന് പരിശോധിക്കാന്‍ ഉപഭോക്‌താക്കള്‍ക്ക് അവസരം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. 15 ദിവസത്തിനകം മറുപടി ലഭിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ആമസോണിന്റേയും ഫ്ലിപ്കാർട്ടിന്റേയും ബിഗ് ഇന്ത്യന്‍ സെയില്‍ ആരംഭിച്ചിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
National News: ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്‌ഥാനം
സെപ്റ്റംബര്‍ 30നകം സ്‌ഥാപനങ്ങള്‍ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം നിര്‍ദേശിച്ചത്. ആദ്യത്തെ ലംഘനത്തിന് 25,000 രൂപവരെ പിഴയീടാക്കാന്‍ കഴിയും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയോ തടവോ ആണ് ശിക്ഷ. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ ഉത്സവ സീസണ്‍ വില്‍പ്പനയിലെ ചട്ടവിരുദ്ധ നിലാപാട് അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.