തിരുവനന്തപുരം: ഓണത്തിന് മുൻപ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ആം തീയതി മുതൽ പെൻഷൻ വിതരണം തുടങ്ങും. സംസ്‌ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്‌താക്കൾക്ക് ഒരുമാസത്തെ കുടിശിക അടക്കം ചേർത്താണ് ഓണത്തിന് മുൻപ് വിതരണം ചെയ്യുന്നത്.
60 ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. കടമെടുപ്പ് പരിധിയിൽ കേന്ദ്രം അനുവദിച്ച 4500 കോടി രൂപ ഇതിനായി വിനിയോഗിക്കും.
ഡിസംബർ 3 വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20,512 ആയിരുന്നു. അർഹമായതിൽ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടർന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.
Most Read| വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു