ന്യൂഡെൽഹി: ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ശ്രീനഗറിലെ അമിറ ഹരിസിംഗ് ഹൈടെക് മാർക്കറ്റിലാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 34 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ശ്രീനഗര്‍ നൗഹട്ടയിലെ അബ്‌ദുല്‍ സലാം എന്നയാളാണ് കൊല്ലപ്പെട്ടത്. കൂടാതെ പരിക്കേറ്റ ആളുകളിൽ ചിലരുടെ ആരോഗനില ഗുരുതരമാണ്. ഇവരെയെല്ലാം നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുമെന്നും കശ്‌മീർ പോലീസ് വ്യക്‌തമാക്കി.
ആക്രമണത്തിന് പിന്നിൽ കശ്‌മീരില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയോ, ദ റെസിസ്‌റ്റന്‍സ് ഫ്രണ്ടോ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ പാകിസ്‌ഥാൻ സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ട് ഭീകര സംഘടനകളുടെ പ്രവര്‍ത്തകര്‍ ശ്രീനഗറിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി 25ആം തീയതിയും ശ്രീനഗറിലെ തിരക്കേറിയ മാർക്കറ്റിൽ ഇത്തരത്തിൽ ആക്രമണം ഉണ്ടാകുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: റഷ്യയുടെ വെടിനിർത്തൽ വീണ്ടും പരാജയം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന്






































