ഗ്രനേഡ് ആക്രമണം; ജമ്മു കശ്‌മീരിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

By Staff Reporter, Malabar News
Grenade attack
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ശനിയാഴ്‌ച നടന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ജില്ലയിലെ സോപൂർ ബസ് സ്‌റ്റാൻഡിലെ പോലീസ് പോസ്‌റ്റിലേക്ക് തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു എന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.

മുഹമ്മദ് അഫ്‌സൽ, ആസാദ് അഹ്‌മദ് എന്നിവർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്‌തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭീകരാക്രമണത്തിന് പിന്നിലെ മുഴുവൻ പേരെയും ഉടൻ കണ്ടെത്തുമെന്നും പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു. പ്രദേശത്ത് പോലീസ് സേനയെ വിശ്വസിച്ചിട്ടുണ്ട്.

Read Also: നിതീഷ് കുമാറിനെപ്പോലെ ‘ദുർബലനായ’ മുഖ്യമന്ത്രി രാജ്യത്ത് വേറെയില്ല; തേജസ്വി യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE