മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വരൂപിക്കുന്ന കോവിഡ് പ്രതിരോധ സഹായ നിധിയിലേക്ക് പണമയച്ച് ‘മഅ്ദിൻ’ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കാളിയായി.
ഈ വര്‍ഷം ഹജ്ജ് ഉദ്ദേശിച്ചവരും മുമ്പ് ഹജ്ജ് കര്‍മ്മം നിർവഹിച്ചവരും അവരുടെ അമീറുമാര്‍, വളണ്ടിയര്‍മാര്‍, സ്നേഹ ജനങ്ങള്‍ എല്ലാവരും പ്രസ്തുത പദ്ധതിയുമായി സഹകരിക്കണമെന്നും മഹാമാരിക്കാലത്ത് നാം നല്കുന്ന സംഭാവനകള്‍ക്ക് പുണ്യമേറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ പിപി മുജീബ് റഹ്മാന്, ‘മഅ്ദിൻ’ മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ ‘സഹായ നിധി’ സ്വരൂപണ പരിപാടിയിൽ സംബന്ധിച്ചു.
Most Read: രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്ദങ്ങൾ പിറകോട്ടടിക്കും






































