ഹജ്‌ജ് കമ്മിറ്റി കോവിഡ് പ്രതിരോധ സഹായനിധി; ഖലീല്‍ ബുഖാരി തങ്ങള്‍ പങ്കാളിയായി

By Desk Reporter, Malabar News
Covid Defense Fund; khaleel bukhari Supported
സഹായ നിധിയിലേക്ക് ഖലീല്‍ ബുഖാരി തങ്ങൾ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമയക്കുന്നു
Ajwa Travels

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി സ്വരൂപിക്കുന്ന കോവിഡ് പ്രതിരോധ സഹായ നിധിയിലേക്ക് പണമയച്ച് ‘മഅ്ദിൻ’ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കാളിയായി.

ഈ വര്‍ഷം ഹജ്‌ജ് ഉദ്ദേശിച്ചവരും മുമ്പ് ഹജ്‌ജ് കര്‍മ്മം നിർവഹിച്ചവരും അവരുടെ അമീറുമാര്‍, വളണ്ടിയര്‍മാര്‍, സ്‌നേഹ ജനങ്ങള്‍ എല്ലാവരും പ്രസ്‌തുത പദ്ധതിയുമായി സഹകരിക്കണമെന്നും മഹാമാരിക്കാലത്ത് നാം നല്‍കുന്ന സംഭാവനകള്‍ക്ക് പുണ്യമേറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹജ്‌ജ് കമ്മിറ്റി മാസ്‌റ്റര്‍ ട്രൈനര്‍ പിപി മുജീബ് റഹ്‌മാന്‍, ‘മഅ്ദിൻ’ മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ ‘സഹായ നിധി’ സ്വരൂപണ പരിപാടിയിൽ സംബന്ധിച്ചു.

Most Read: രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE