തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവ് കൂടിയതുമാണ് കാരണം. ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കാൻ മാർച്ച് അവസാനത്തോടെ അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ എല്ലാ ബസുകളും നിരത്തിലിറക്കാൻ സർക്കാർ നിർദേശം നൽകി.
ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 8ന് ചേർന്ന യോഗത്തിലാണ് അധികമുള്ള ബസുകൾ നിർത്തിയിടാൻ തീരുമാനിച്ചത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം കെഎസ്ആർടിസി സർവീസുകൾ പൂർണതോതിൽ പുനഃസ്‌ഥാപിച്ചിരുന്നില്ല. അതുമൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെ നിലവിലെ സർവീസുകളും വെട്ടിക്കുറക്കുന്നത് സ്‌ഥിതി കൂടുതൽ വഷളാക്കും.
Read Also: തൃശൂർ പൂരത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നിർബന്ധം







































