തൃശൂർ പൂരത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നിർബന്ധം

By Team Member, Malabar News
pooram
Ajwa Travels

തൃശൂർ : പൂരത്തിന് എത്തുന്ന ആളുകൾ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുക്കണമെന്ന് കർശന നിർദേശം നൽകി അധികൃതർ. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പൂരത്തിന് പങ്കെടുക്കുന്നവർ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുക്കണമെന്നാണ് ആദ്യം നിർദേശം നൽകിയിരുന്നത്. എന്നാൽ സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിതി രൂക്ഷമായ സാഹചര്യത്തിൽ രണ്ട് ഡോസ് വാക്‌സിനും എടുക്കണമെന്ന് പ്രത്യേക ഉത്തരവിൽ വ്യക്‌തമാക്കി.

കൂടാതെ രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്ത ആളുകൾ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം തന്നെ നിബന്ധനകൾ കർശനമായതിനെ തുടർന്ന് പൂരം നടത്തിപ്പ് പ്രയാസമാകുമെന്നും, കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും പാറമേക്കാവ് ദേവസ്വം ബോർഡ് വ്യക്‌തമാക്കി.

Read also : ‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE