ന്യൂ ഡെല്‍ഹി : ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കില്ല. കേസുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 10 ദിവസത്തെ സാവകാശം കൂടി നീട്ടി നല്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം എടുത്തിരുന്നു. എന്നാല്‍ ബന്ധുക്കൾ ഉള്‍പ്പെടെ ഉള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തതായി വെളിപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം ഇപ്പോഴും മുന്നോട്ട് കൊണ്ട് പോകുന്നത് പ്രത്യേക അന്വേഷണ സംഘം തന്നെയാണ്. സിബിഐക്ക് കൈമാറിയ കേസ് ഇപ്പോഴും പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്യുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. എന്നാല്‍ കേസ് സിബിഐ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
Read also : എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്







































