ലക്നൗ: ഹത്രസ് കേസ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പങ്കജ് മിത്തൽ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം എന്ന് പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു. ഇരയുടെ കുടുംബത്തിന് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സിആർപിഎഫിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബർ 14നാണ് ഹത്രസിൽ നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയത്. പിന്നീട് ചികിൽസയിൽ കഴിയവെ ഡെൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണപ്പെട്ടു. സുപ്രീം കോടതി നിർദേശപ്രകാരം അന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്







































