കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

By Senior Reporter, Malabar News
Toll Collection at Paliyekkara
Ajwa Travels

കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഭക്‌തർ പമ്പയിൽ കുളിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എരുമേലിയിൽ കുളിക്കുന്നതിനും വിലക്കുണ്ട്. പരമ്പരാഗത കാനന പാതയിലൂടെയുള്ള മലകയറ്റവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എൻഡിആർഎഫ്, ഫയർഫോഴ്‌സ് തുടങ്ങിയവരെ ഏത് സാഹചര്യങ്ങൾ നേരിടാനും വിന്യസിച്ചിട്ടുണ്ടെന്നും ബോർഡ് വ്യക്‌തമാക്കി.

Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE