എറണാകുളം : ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. 24 മണിക്കൂറുകള്‍ കൂടി താരത്തെ ഐസിയുവില്‍ നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. നിലവില്‍ ആന്തരിക രക്‌തസ്രാവം ഇല്ല.
കള എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് പിറവത്തെ ലൊക്കേഷനില്‍ വച്ച് രണ്ട് ദിവസം മുന്നേയാണ് പരിക്ക് പറ്റിയത്. സംഘട്ടന രംഗത്തിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന്റെ കാരണമെന്നാണ് സൂചന.
അതിന് ശേഷം ഇന്നലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടോവിനോയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്തരിക രക്‌തസ്രാവം കണ്ടെത്തുകയായിരുന്നു. കരളിന് സമീപം മുറിവുണ്ടെന്നാണ് ഡോക്‌ടർമാര്‍ നല്‍കുന്ന വിശദീകരണം. നിലവില്‍ ആരോഗ്യനില ഗുരുതരമല്ലെന്നും 24 മണിക്കൂറുകള്‍ കൂടി ഐസിയുവില്‍ തുടരുമെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ നിന്ന് വ്യക്‌തമാകുന്നത്.
Read also : കുഞ്ഞപ്പനല്ല ഇത് കട്ടപ്പ; ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ വേര്‍ഷന്‍ 5. 25’ ട്രെയിലര്‍ എത്തി