ആഷിഖ് അബുവിന്റെ ‘നാരദൻ’ തുടങ്ങി

By Staff Reporter, Malabar News
naradan movie

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നാരദന്റെ’ ഷൂട്ടിങ് ആരംഭിച്ചു. റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ചിത്രത്തിൽ നായികയായി എത്തുന്ന അന്ന ബെൻ ആദ്യ ക്ളാപ്പ് അടിച്ചു.

ടൊവിനോയാണ് ചിത്രത്തിലെ നായകൻ. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ ഷറഫുദ്ധീനും പ്രധാന കഥാപാത്രമായി എത്തുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥ.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിർവഹിക്കുന്നു. ശേഖര്‍ മേനോൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: ആർട്ട്:‌ ഗോകുൽ ദാസ്, കോസ്‌റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണസ് സേവിയർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആബിദ് അബു, വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, പിആർഒ: ആതിര ദിൽജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE