ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് മോഹൻലാൽ

By Staff Reporter, Malabar News
tovino keerthi suresh
Ajwa Travels

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘വാശി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്റെ നിർമാണത്തിൽ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ‘വാശി’ക്കുണ്ട്.

നടനും സംവിധായകനുമായ വിഷ്‍ണു ജി രാഘവാണ് ചിത്രത്തിന്റെ സംവിധായകൻ. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥയും വിഷ്‌ണു തന്നെയാണ് നിര്‍വഹിക്കുന്നത്. ഉര്‍വ്വശി തീയ്യേറ്റേഴ്‌സും രമ്യാ മൂവീസും ചേർന്ന് വിതരണം ചെയ്യുന്ന ചിത്രം ഈ വര്‍ഷം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ക്യാമറ കൈകാര്യം ചെയ്യുന്ന ‘വാശി’യിൽ മഹേഷ് നാരായണന്‍ എഡിറ്റിങ് നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകരുന്നത് കൈലാസ് മേനോനാണ്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിധിന്‍ മോഹന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

ലൈന്‍ പ്രൊഡ്യൂസര്‍: കെ രാധാകൃഷ്‍ണന്‍, പ്രോജക്റ്റ് ഡിസൈനര്‍: ബാദുഷ എന്‍എം, കലാ സംവിധാനം: മഹേഷ് ശ്രീധര്‍, മേക്കപ്പ്: പിവി ശങ്കര്‍, കോസ്‌റ്റ്യൂം: ദിവ്യ ജോര്‍ജ്, സൗണ്ട് ഡിസൈനിങ്: എംആര്‍ രാജകൃഷ്‍ണന്‍, പിആര്‍ഒ മഞ്‌ജു ഗോപിനാഥ്, വാഴുര്‍ ജോസ്.

നിലവില്‍ ‘കള’, ‘കാണെക്കാണെ’, ‘വഴക്ക്’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ടൊവിനോ പൂര്‍ത്തിയാക്കി. അതേസമയം മഹേഷ് ബാബു നായകനായ ‘സറക്കു വാരി പട്ടയി’ൽ അഭിനയിക്കുകയാണ് കീര്‍ത്തി ഇപ്പോള്‍.

Read Also: ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE