ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്‌സി

By Staff Reporter, Malabar News
Chennaiyin-FC-vs.-Mumbai-City-FC
Ajwa Travels

വാസ്കോ: ഐഎസ്‌എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴര‌ക്കാണ് കളി തുടങ്ങുക. സീസണില്‍ എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ മുന്നേറുന്ന ടീമാണ് മുംബൈ. പോയിന്റ് പട്ടികയിലെ അപ്രമാദിത്വത്തിന് അപ്പുറം സെർജിയോ ലൊബേറക്ക് കീഴിൽ തോൽക്കാൻ മനസില്ലാത്ത സംഘമായി അവർ മാറിയിരിക്കുന്നു.

12 കളിയിൽ 29 പോയിന്റുമായി ലീഗിൽ ഒന്നാം സ്‌ഥാനത്ത് തുടരുന്ന മുംബൈ പതിനെട്ട് തവണയാണ് എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. വഴങ്ങിയതാവട്ടെ നാല് ഗോളും. ചെന്നൈയിന് ഇതുവരെ പത്ത് ഗോൾ നേടാനേ കഴിഞ്ഞിട്ടുള്ളൂ. പതിമൂന്ന് ഗോൾ വഴങ്ങുകയും ചെയ്‌തു. മുന്നേറ്റത്തിനൊപ്പം പ്രതിരോധവും കടുപ്പമാക്കിയ മുംബൈ അവസാന പതിനൊന്ന് കളിയിലും തോൽവി അറിഞ്ഞ‌ിട്ടില്ല.

സീസണിലെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ ഒന്നിനെതിരെ രണ്ട് ഗോളിന് ഗോളിന് ചെന്നൈയിനെ തോൽപിച്ചിരുന്നു. ക്രിവല്ലറോ പരിക്കേറ്റ് പുറത്തു പോയതോടെ സ്‌കോർ ചെയ്യാൻ കഴിയാതെ ഉഴലുകയാണ് ചെന്നൈയിൻ എഫ്‌സി. മറുഭാഗത്ത് മുംബൈ ആവട്ടെ ആദം ലെ ഫോൻഡ്രെ, ഓഗ്‌ബച്ചെ തുടങ്ങിയ താരങ്ങളുമായാണ് എത്തുന്നത്. മികച്ച പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read Also: ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 262 പോയിന്റ് ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE