ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 262 പോയിന്റ് ഉയർന്നു

By Staff Reporter, Malabar News
stock exchange
Representational Image
Ajwa Travels

മുംബൈ: കഴിഞ്ഞ ആഴ്‌ചയിലെ നഷ്‌ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 260 ഓഹരികൾ നഷ്‌ടത്തിലുമാണ്. 61 ഓഹരികൾക്ക് മാറ്റമില്ല.

ഗ്രാസിം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എൽ ആൻഡ് ‌ഡി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്‌ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്‌സ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്.

Read Also: രാജ്യത്ത് വാക്‌സിൻ സ്വീകരിച്ച് രണ്ടുപേർ മരണപ്പെട്ടു; ആരോപണവുമായി കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE