നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി

By Staff Reporter, Malabar News
india-stock-exchange
Ajwa Travels

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ഇന്നലെ വിപണി ആരംഭിച്ചത് നഷ്‌ടത്തിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ തന്നെ സെൻസെക്‌സ് 550 പോയിന്റ് ഉയർന്ന് 55,350ലും എൻഎസ്ഇ നിഫ്റ്റി 170 പോയിന്റ് ഉയർന്ന് 16,500ലും ആണ് വ്യാപാരം ആരംഭിച്ചത്.

വിപണിയുടെ തുടക്കത്തിൽ ബിഎസ്ഇയിൽ ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ റിലയൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് എം, ടാറ്റ സ്‌റ്റീൽ, ഇൻഫോസിസ്, ടൈറ്റൻ എന്നിവയുടേതാണ്. 2.7 ശതമാനം വരെയാണ് ഇവ നേട്ടമുണ്ടാക്കിയത്. അതേസമയം, നിഫ്റ്റിയിൽ 5 ശതമാനത്തിലധികം ഉയർന്ന് ഒഎൻജിസിയും തൊട്ടുപിന്നിൽ ഹിൻഡാൽകോയും നേട്ടം കൊയ്യുന്നു.

വിപണിയിൽ ഇന്ന് എച്ച്‌യുഎൽ ഓഹരികൾ ദുർബലമായി തുടങ്ങിയെങ്കിലും വൈകാതെ ഉയർന്നു തുടങ്ങി. നെസ്‌ലെ, എസ്ബിഐ ലൈഫ് ഓഹരികൾ നഷ്‌ടം നേരിട്ടു. അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.9 ശതമാനം വരെ ഉയർന്നു.

Read Also: ജിഎസ്‌ടി; സപ്ളൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉൽപന്നങ്ങൾക്ക് വില കൂടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE