ജിഎസ്‌ടി; സപ്ളൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉൽപന്നങ്ങൾക്ക് വില കൂടും

By Staff Reporter, Malabar News
supplyco
Representational Image
Ajwa Travels

തിരുവനന്തപുരം: പാക്കറ്റ് ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയതോടെ സപ്ളൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉൽപന്നങ്ങൾക്കും വിലകൂടും. സപ്ളൈകോ അവശ്യ വസ്‌തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്. ഇതോടെ 25 കിലോയിൽ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ചരക്കു-സേവന നികുതി ഈ ഉൽപന്നങ്ങൾക്ക് ബാധകമാകും.

അരിക്കും പയറിനുമെല്ലാം വർധനവ് ബാധകമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജിഎസ്‌ടി ഭാരംകൂടി സർക്കാർ ഏറ്റെടുത്ത് വിൽപ്പന തുടരുന്നത് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തുക. വില കൂട്ടാതിരിക്കാനുള്ള ഇടപെടലുകൾക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്. അതേസമയം, 2016നുശേഷം 13 ഉൽപന്നങ്ങളുടെയും വില കൂട്ടിയിരുന്നില്ല. ഓണം അടുത്തിരിക്കെ ജിഎസ്‌ടി ഏൽപ്പിക്കുന്ന ഭാരം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.

Read Also: പൾസർ സുനിക്ക് ജാമ്യമില്ല; തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE