രണ്ടാം ദിവസവും നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. സെൻസെക്‌സ് 8 പോയിന്റ് ഇടിഞ്ഞ് 53,018ലും നിഫ്റ്റി 18 പോയിന്റ് താഴ്ന്ന് 15,780ലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് വിപണിയിൽ ഏകദേശം 1336 ഓഹരികൾ മുന്നേറി, 1857 ഓഹരികൾ ഇടിഞ്ഞു, 138 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഓട്ടോ, സിപ്ള, ഐഷർ മോട്ടോഴ്‌സ്, ബിപിസിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടു.

മെറ്റൽ, ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read Also: ഗുജറാത്തിൽ പ്രളയം രൂക്ഷം; ഒരു ദിവസത്തിനിടെ 7 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE