‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ

By Staff Reporter, Malabar News
kala movie
Ajwa Travels

ആരാധകർക്ക് ആവേശമായി ‘കള’ യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സിനിമയായ ‘കള’യിലെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ സിനിമയിൽ ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൈയ്യിൽ ചങ്ങല പിടിച്ച്‌ പിന്‍തിരിഞ്ഞ് നില്‍ക്കുന്ന ടൊവിനോയാണ് ഇപ്പോൾ പുറത്തുവിട്ട ചിത്രത്തിലുള്ളത്. ‘കള’ എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. തന്റെ കഥാപാത്രത്തിന്റെ മറ്റൊരു ചിത്രവും അടുത്തിടെ ടൊവിനോ പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ മാസമാണ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് ടീസര്‍. ചിത്രത്തിലെ കഥാപാത്രങ്ങളുടെ എക്‌സ്ട്രീം ക്ളോസപ്പ് ഷോട്ടുകള്‍ നിറഞ്ഞ, അമ്പരിപ്പിക്കുന്ന ശബ്‌ദങ്ങളോടെ എത്തിയ ടീസര്‍ പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു.

യദു പുഷ്‌പാകരന്‍, രോഹിത്ത് വിഎസ് എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഘില്‍ ജോര്‍ജ് ആണ്. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. നേരത്തെ ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെ ടൊവിനോക്ക് പരിക്കേറ്റിരുന്നു.

ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്റെ ചിത്രീകരണത്തിലാണ് ടൊവിനോ ഇപ്പോള്‍. ടൊവിനോയും അന്നാ ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ‘വാശി’യാണ് പുതുതായി പ്രഖ്യാപിച്ച മറ്റൊരു ടൊവിനോ ചിത്രം.

ISL News: ജംഷഡ്‌പൂരിന് ഇന്ന് നിർണായകം; എതിരാളികൾ മുംബൈ സിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE