ജംഷഡ്‌പൂരിന് ഇന്ന് നിർണായകം; എതിരാളികൾ മുംബൈ സിറ്റി

By Staff Reporter, Malabar News
Mumbai-vs-Jamshedpur-ISL-
Ajwa Travels

ഗോവ: ഐഎസ്എൽ ഏഴാം സീസൺ ലീഗ് ഘട്ടം കഴിയാറായപ്പോൾ പ്ളേ ഓഫ് പ്രവേശനത്തിനുള്ള പോരാട്ടം മുറുകുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ ജംഷഡ്‌പൂർ എഫ്‌സി രണ്ടാം സ്‌ഥാനക്കാരായ മുംബൈ സിറ്റിയെ നേരിടും. ജംഷഡ്‌പൂരിന് ഇന്ന് ജയിച്ചില്ലെങ്കിൽ പ്ളേ ഓഫ് സാധ്യതകൾ മങ്ങും. അതേസമയം മുംബൈ സിറ്റിയാവട്ടെ നേരത്തെ തന്നെ പ്ളേ ഓഫ് ഉറപ്പിച്ചതുമാണ്.

സീസണില്‍ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിയുകയായിരുന്നു. 17 മൽസരങ്ങളില്‍ 34 പോയിന്റുമായി പട്ടികയില്‍ രണ്ടാമതുള്ള മുംബൈ നേരത്തെ തന്നെ പ്ളേ ഓഫ് ഉറപ്പിച്ചിരുന്നു. 18 മൽസരങ്ങളില്‍ 21 പോയിന്റുമായി നിലവില്‍ ഏഴാം സ്‌ഥാനത്താണ് ജംഷഡ്‌പൂര്‍. അവസാന മൽസരങ്ങളിൽ ഇരുടീമുകൾക്കും തോൽവിയായിരുന്നു ഫലം. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്.

Read Also: ഇൻസ്‌റ്റഗ്രാമം: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ്; റിലീസ് 22ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE