ഇൻസ്‌റ്റഗ്രാമം: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ്; റിലീസ് 22ന്

By Syndicated , Malabar News
Instagramam-Web-series
Ajwa Travels

മൃദുല്‍ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ് ഇൻസ്‌റ്റഗ്രാമം 22ന് റിലീസ് ചെയ്യും. അണ്ടിപ്പാറ എന്ന ഗ്രാമവും അവിടയുളള കുറെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവുമാണ് ഇന്‍സ്‌റ്റഗ്രാമം വെബ് സീരീസിലൂടെ അവതരിപ്പിക്കുന്നത്. ഒടിടി പ്ളാറ്റ്​ഫോമായ നീ സ്ട്രീം വഴിയാണ് സീരിസിന്റെ റിലീസ്.

പതിനാല് എപ്പിസോഡുകളാണ് വെബ് സീരിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദീപക് പറമ്പോല്‍, സുബീഷ് സുധി, ബാലു വര്‍ഗീസ്, അർജുൻ അശോകന്‍, ഗണപതി, സാബു മോന്‍, അലന്‍സിയര്‍, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവരാണ് പ്രധാന താരങ്ങള്‍. ഒപ്പം സണ്ണി വെയ്ന്‍, സിദ്ധാർത്ഥ് മേനോന്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. നേരത്തെ സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്ന റിട്ടേണ്‍ എന്ന ആല്‍ബവും ഈ കൂട്ട്കെട്ടിലൂടെ പുറത്ത് വന്നിരുന്നു.

Read also: ദൃശ്യം 2 തെലുങ്കിലേക്ക്; നായകൻ വെങ്കിടേഷ് തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE