ദൃശ്യം 2 തെലുങ്കിലേക്ക്; നായകൻ വെങ്കിടേഷ് തന്നെ

By Staff Reporter, Malabar News
drishyam 2 remake
Ajwa Travels

മോഹൻലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2‘ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവിൽ പ്രേക്ഷകർക്ക് അരികിലേക്ക് ഇന്ന് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ റീമേക്ക് വാർത്തകൾ പുറത്തുവന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ജീത്തു ജോസഫ് തന്നെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വെങ്കിടേഷ് ആയിരിക്കും നായകനാകുക. ‘ദൃശ്യം’ ഒന്നാം ഭാഗത്തിന്റെ തെലുങ്ക് റീമേക്കിലും വെങ്കിടേഷ് ആയിരുന്നു നായകൻ. ഇത്തവണയും മീന തന്നെയാകും നായികയായി എത്തുക. അതേസമയം ആശ ശരത് അഭിനയിച്ച വേഷം നദിയ മൊയ്‍തു ചെയ്യും. സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആമസോൺ പ്രൈമിലൂടെയാണ് ദൃശ്യം 2 ഇന്ന് റിലീസ് ചെയ്‌തത്‌. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകർ എത്താൻ മടിക്കുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി റിലീസ് ചെയ്‌തത്‌. ആദ്യ ഭാഗത്തുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

അതേസമയം ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ ഇറങ്ങിയത് വാർത്തയായിരുന്നു. ചിത്രം റിലീസ് ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു വ്യാജപതിപ്പും പുറത്തിറങ്ങിയത്.

Read Also: സണ്ണി ലിയോണിന് എതിരായ കേസ്; പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE