ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്‌ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്ന് അദ്ദേഹത്തെ ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നാളെ ശസ്‌ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചതായി മഅദ്നിയുടെ ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്‌ഫോടനക്കേസിൽ അറസ്‌റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മഅദ്നി 2014 മുതൽ ബെംഗളൂരു ബെൻസൺ ടൗണിലെ ഫ്‌ളാറ്റിലാണ് താമസം. കേസിൽ 2010 ആഗസ്‌റ്റ് 17നാണ് കർണാടക പോലീസ് മഅദ്നിയെ അറസ്‌റ്റ് ചെയ്യുന്നത്. ഇതിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
Also Read: ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി